സംസ്ഥാനത്തെ സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരിൽ നിന്നും 2021-2022 അധ്യയന വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കന്ററി വിഭാഗം, ഹൗസിംഗ്‌ബോർഡ് ബിൽഡിംഗ്‌സ്, ശാന്തി നഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ലഭിക്കണം.

നിശ്ചിത തിയതിയ്ക്ക് ശേഷം ലഭിക്കുന്നതും നിശ്ചിത മാതൃകയിൽ അല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ അയയ്ക്കുന്ന കവറിന് പുറത്ത് ”സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം” എന്ന് രേഖപ്പെടുത്തിയിരിക്കണം.