പമ്പാനദിയില്‍ മുങ്ങിത്താണ സഹോദരങ്ങള്‍ക്ക് പുതുജീവന്‍ നല്കിയ കോയിപ്രം സ്വദേശിനി രാജശ്രീയ്ക്ക് ഈ വര്‍ഷത്തെ ജീവന്‍രക്ഷാപതക്ക്. പമ്പാനദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട പന്ത്രണ്ടും ആറും വയസുള്ളസഹോദരങ്ങളെ സ്വന്തം ജീവന് പണയം വച്ച് രക്ഷപെടുത്തിയതിനാണ് പുരസ്കാരം.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 16നായിരുന്നു സംഭവം. പമ്പാനദിയിലെ കൊടിഞ്ഞൂര്ക്കടവില് മുത്തശ്ശിക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു അനുജിത്തും അഭിജിത്തും. മുത്തശ്ശി ആറ്റില്‍ കുളിച്ചുകൊണ്ടിരിക്കെ മറ്റൊരു കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. നിലതെറ്റി ആദ്യം അനുജത്തിയാണ് വെള്ളത്തിലേയ്ക്ക് വീണത്. അനുജനെ രക്ഷിക്കാനായി അഭിജിത്തും വെള്ളത്തിലേക്ക് ചാടി. നീന്തലറിയാതെ മരണത്തെ മുന്നില്‍ കണ്ട കുട്ടികളെ സമീപത്ത് പശുവിനെ കെട്ടാനായി വന്ന രാജശ്രീ അതിസാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കി ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ചത്.
പത്തനംതിട്ട പിഎസ്സി ഓഫീസില്‍ താല്‍ക്കാലിക സെക്യരിറ്റി ജീവനക്കാരനായ പുവത്തൂര്‍ ഗീതാഭവനില്‍ ബി. രാമചന്ദ്രന് നായരുടെ മകളാണ് രാജശ്രീ. ഡിഗ്രി കഴിഞ്ഞ് പിഎസ്സി പരിശീലനം നടത്തുകയാണ് രാജശ്രീ. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായ രാജശ്രീയുടെ കുടുംബത്തിന്റെ ഏകവരുമാനം പശുവളര്‍ത്തലാണ്. ഇന്നലെ രാവിലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി.ടി ഏബ്രഹാം {പശംസാപത്രവും 1.5 ലക്ഷം രൂപയുടെ ചെക്കും രാജശ്രീക്ക് സമ്മാനിച്ചു.