പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിനു (സി.എഫ.ആർ.ഡി) കീഴിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ (സി.എഫ്.റ്റി.കെ) കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 10 മുതൽ 15 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 60,000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദർശിക്കുക. ഫോൺ: 0468 2241144, 9447975060.
