സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിധവാ ദിനാചരണം നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ടി.ടി. റംല ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സെല്‍ കണ്ണൂര്‍ പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു അധ്യക്ഷത വഹിച്ചു. ‘വിധവകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ ശാസ്ത്ര ഡയറക്ടര്‍ വി.ആര്‍.വി ഏഴോം, പുതുതായി രൂപീകരിക്കുന്ന വിധവാ സെല്ലിനെ സംബന്ധിച്ച് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം. മോഹന്‍ദാസ്, സി.ഡി.പി.ഒ സുലേഖ ടി.എസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വിധവാ ക്ഷേമസമിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
