വയോജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ജില്ലാ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം. മോഹന്‍ദാസ്, സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്റ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. കുഞ്ഞിക്കണ്ണന്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം ജനറല്‍ സെക്രട്ടറി പി. കുമാരന്‍, കെ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം-2007 സംബന്ധിച്ച് അഡ്വ. കെ.വി. മനോജ് കുമാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള അതിക്രമം, സംസ്ഥാന വയോജനനയം-2013 സംബന്ധിച്ച് അഡ്വ. ജീനഭായ് എം. എന്നിവര്‍ ക്ലാസെടുത്തു.
