പൊന്നാനി നഗരസഭാ പരിധിയിലെ വ്യാപാരികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്‍പതിന് അക്ബര്‍ ഓഡിറ്റോറിയം, ശാദി മഹല്‍ എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് ക്യാമ്പ്. ഈഴുവത്തിരുത്തി മേഖലയിലുള്ള വ്യാപാരികള്‍ക്ക് അക്ബര്‍ ഓഡിറ്റോറിയത്തിലും പൊന്നാനി മേഖലയിലുള്ളവര്‍ക്ക് ശാദി മഹല്‍ ഓഡിറ്റോറിയത്തിലുമാണ് വാക്‌സിന്‍ നല്‍കുക. ബാര്‍ബര്‍മാര്‍/ ബ്യൂട്ടീഷന്‍മാര്‍, റേഷന്‍ ഡീലര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, ലോട്ടറി കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് അന്നേദിവസം എം.ഐ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.