കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ്ബെല്ലില്‍ ആഗസ്റ്റ് ഏഴിന് 8, 9, 10 ക്ലാസുകളിലെ സോഷ്യല്‍സയന്‍സ്, ഫിസിക്സ്, ബയോളജി, കെമിസ്ട്രി ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. പൊതുക്ലാസുകളുടെ വിവര്‍ത്തനമല്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍. പൊതുവിഭാഗം ക്ലാസുകള്‍ കാണുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തിലെ നിശ്ചിത എണ്ണം ക്ലാസുകള്‍ കണ്ടതിന് ശേഷം അതിന്റെ സംഗ്രഹം പൂര്‍ണമായും ഇംഗ്ലീഷില്‍ കാണാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഇത് മലയാളം മീഡിയം കുട്ടികള്‍ക്കും പ്രയോജനപ്രദമാകും. ഞായറാഴ്ച ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഭാഷാ വിഷയങ്ങളും പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളുമെല്ലാം www.firstbell.kite.kerala.gov.in ല്‍ ലഭ്യമാണ്.