തിരുവനന്തപുരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ഫോം 144 കെ.എസ്.ആര്‍ പാര്‍ട്ട്-1, നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മേലധികാരി മുഖേന സെക്രട്ടറി, ട്രൈബ്യൂണല്‍ ഫോര്‍ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ശ്രീമൂലം ബില്‍ഡിംഗ്സ്, കോടതി സമുച്ചയം, വഞ്ചിയൂര്‍, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ 31 ന് മുമ്പ് അപേക്ഷ അയയ്ക്കണം.
