പാലക്കാട് : കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ടിംഗ് യൂണിറ്റിന്റെ (ഡി.പി.എം.എസ്.യു) ആഭിമുഖ്യത്തില്‍ ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍റൂം പോരാളികളെയും ആംബുലന്‍സ് കോഡിനേറ്റര്‍മാരെയും ആദരിച്ചു. താരേക്കാട് ചെമ്പൈ സംഗീത കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. കോവിഡ് ബോധവത്ക്കരണാര്‍ത്ഥം തയ്യാറാക്കിയ വീഡിയോ പ്രകാശനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ഡി.പി.എം.എസ്.യു നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ശെല്‍വരാജ്, ഡോ. അനൂപ് കുമാര്‍ , ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ഡോ. അനൂപ്, ചെമ്പൈ സംഗീത കോളേജ് പ്രിന്‍സിപ്പാള്‍ ദിനേശ്, കെ.പി.പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.