വനിതാ ശിശു വികസന വകുപ്പ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിധവാ ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാതല ബോധവല്‍ക്കരണ പരിപാടി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജെ.ജെ ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.പി മണിയമ്മ ഉദ്ഘാടനം ചെയ്തു. വിധവകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. രേണുക ദേവി തങ്കച്ചി ക്ലാസെടുത്തു. ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രമീള.എ.എസ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജാനകി , അഡ്വ.ബീനാ കെ.എം, ഫാമിലി കൗണ്‍സിലര്‍ രമ്യാ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.
