2017-18 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം മെമ്പര്‍ഷിപ്പ് ലൈവ് ആണെന്ന സാക്ഷ്യപ്പെടുത്തല്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റിന്റേയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, സാന്റല്‍ സിറ്റി ബില്‍ഡിങ്ങ്, വിദ്യാനഗര്‍ പി.ഒ, കാസറഗോഡ് എന്ന വിലാസത്തില്‍ ജൂലൈ 10-ാം തീയ്യതിക്കകം അപേക്ഷിക്കണം. ഫോണ്‍ – 04994-255110.