സംസ്ഥാന മദ്രസാധ്യാപക ക്ഷേമനിധി ബോര്ഡ് അംഗങ്ങള് അംശാദായം സബ് പോസ്റ്റോഫീസുകള് വഴി ഓണ്ലൈനായി അടയ്ക്കണമെന്ന് ചെയര്മാന് എം.പി അബ്ദുള് ഗഫൂര് അറിയിച്ചു. അംശാദായം ഓഫീസില് നേരിട്ട് സ്വീകരിക്കില്ല. ഇതിനായി ഏതെങ്കിലും വ്യക്തികൾ, യൂണിയനുകൾ , ഏജന്സികൾ എന്നിവയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചെയര്മാന് അറിയിച്ചു.
പ്രതിമാസം 100 രൂപ നിരക്കില് വര്ഷത്തില് ഒന്നിച്ചോ തവണകളായോ അംശാദായം അടയ്ക്കാം. ക്ഷേമനിധിയില് അംശാദായം അടയ്ക്കുന്നതിനും യൂണിയനില് ചേര്ക്കുന്നതിനും തത്പരകക്ഷികള് കമ്മീഷന് കൈപ്പറ്റുന്നതായി ശ്രദ്ധയില്പ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ് നല്കുന്നതെന്ന് ചെയര്മാന് പറഞ്ഞു.