കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2020-21, 2021-22 വർഷങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് യഥാക്രമം ഓഗസ്റ്റ് 30, സെപ്തംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷയിൽ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ഒപ്പ് എന്നിവ വാങ്ങണം. കോവിഡ് പശ്ചാത്തലത്തിൽ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും ഒപ്പും ലഭ്യമാവാത്ത സാഹചര്യത്തിൽ കോഴ്സിന് പ്രവേശനം ലഭിക്കുന്നതിനുള്ള അലോട്ടമെന്റ് ലെറ്റർ, സ്ഥാപനത്തിൽ പ്രവേശനം ലഭിച്ച സമയത്തെ ഫീസ് അടച്ച രശീത്, പ്രവേശനം സംബന്ധിച്ച മറ്റ് രേഖകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2546873.