കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന എറണാകുളം വനിതാ ഫുട്‌ബോള്‍ അക്കാദമിയിലേക്ക് 14 വയസ്സില്‍ താഴെയുള്ള 25 പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുക്കുന്നു. ആഗസ്റ്റ് 10 ന് രാവിലെ 8.30 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും ആഗസ്റ്റ് 11 ന് രാവിലെ 8.30 ന് എറണാകുളം പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്‌റ്റേഡിയത്തിലും 12ന് രാവിലെ 8.30 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും സെലക്ഷന്‍ ട്രയല്‍സ് നടക്കും.

2008 ജനുവരി ഒന്നിനും 2010 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ 48 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠക്കുന്നുവെന്ന് തെളിയിക്കുന്ന സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2331546