കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം ) ഫസ്റ്റ് എൻ സി എ-എൽസി/എ ഐ (കാറ്റഗറി നമ്പര്‍ 619/2019), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം ഫസ്റ്റ് എൻ സി എ മുസ്‌ലിം) (കാറ്റഗറി നമ്പര്‍ 621/ 2019), എച്ച്എസ്എ (നാച്വറല്‍ സയന്‍സ് (ബൈ ട്രാൻസ്ഫർ) ( കാറ്റഗറി നമ്പര്‍ 512/2019) , പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (എൻസിഎ എസ് ടി) (കാറ്റഗറി നമ്പര്‍ 626/2019) തസ്തികകളിലേക്ക് അപേക്ഷിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 11, 12, 13 തീയതികളില്‍ പി.എസ്.സിയുടെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഇന്റര്‍വ്യു മെമ്മോ പ്രൊഫൈലില്‍ ലഭ്യമാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04994230102
