ജില്ലയില്‍ ഇന്ന് 736 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1215 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 734 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 122 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-20, കൊട്ടാരക്കര-14, കരുനാഗപ്പള്ളി-13, പുനലൂര്‍ -ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-26, പെരിനാട്-25, ആദിച്ചനല്ലൂര്‍-24, മയ്യനാട്-21, കല്ലുവാതുക്കല്‍, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ 20 വീതവും കൊറ്റങ്കര, ചടയമംഗലം, തേവലക്കര പ്രദേശങ്ങളില്‍ 17 വീതവും തലവൂര്‍, മൈലം ഭാഗങ്ങളില്‍ 16 വീതവും അഞ്ചല്‍-15, ക്ലാപ്പന-14, പത്തനാപുരം-13, കടയ്ക്കല്‍, തൊടിയൂര്‍ എന്നിവിടങ്ങളില്‍ 12 വീതവും ഇട്ടിവ, ചാത്തന്നൂര്‍, ഭാഗങ്ങളില്‍ 11 വീതവും കുളക്കട, നെടുവത്തൂര്‍, ചവറ, തൃക്കരുവ, പന്മന, വിളക്കുടി പ്രദേശങ്ങളില്‍ 10 വീതവും അലയമണ്‍, ഇളമ്പള്ളൂര്‍, എഴുകോണ്‍, പവിത്രേശ്വരം, പിറവന്തൂര്‍, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ ഒന്‍പതു വീതവും നെടുമ്പന, പൂതക്കുളം എന്നിവിടങ്ങളില്‍ എട്ടു വീതവും ആലപ്പാട്, ഓച്ചിറ, നിലമേല്‍ ഭാഗങ്ങളില്‍ ഏഴു വീതവും ഇടമുളയ്ക്കല്‍, ഇളമാട്, കുലശേഖരപുരം, ചിതറ, തെന്മല, പനയം പ്രദേശങ്ങളില്‍ ആറു വീതവും കുണ്ടറ, തഴവ, പേരയം, വെളിയം എന്നിവിടങ്ങളില്‍ അഞ്ചു വീതവും ഏരൂര്‍, കരീപ്ര, പട്ടാഴി, പട്ടാഴി വടക്കേക്കര, പോരുവഴി, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ നാലു വീതവും കരവാളൂര്‍, കുളത്തൂപ്പുഴ, വെട്ടിക്കവല, ശാസ്താംകോട്ട ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.