എറണാകുളം: കൈത്തറി ഉല്പന്നങ്ങളുടെ വില ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും. കൈത്തറിയുടെ മുണ്ടോ സാരിയോ വാങ്ങിയാൽ വിലയുടെ ഒരു ഭാഗം കിടപ്പു രോഗികൾക്കും കൈമാാറുന്നു. നെടുമ്പാശ്ശേരി കനിവ് പെയിൻ ആൻ്റ് പാ ലിയേറ്റീവിൻ്റെ കീഴിൽ കീഴിൽ പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ പ്രവർത്തന ഫണ്ട് ശേഖരണത്തിനാണ് കൈത്തറി ചലഞ്ച് സംഘടിപ്പിക്കുന്നത്. ചലഞ്ചിൻ്റെ ഉദ്ഘാടനം ആഗസ്ത് 15ന് വൈകീട്ട് 3ന് സഹകരണ ബാങ്ക് ഹാളിൽ വ്യവസായ നിയമവകുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കും. നെടുമ്പാശ്ശേരി, പാറക്കടവ്, ചെങ്ങമനാട്, കുന്നുകര, പുത്തൻവേലിക്കര എന്നീ അഞ്ചു പഞ്ചായത്തുകളുടെ കീഴിലാണ് കനിവ് പ്രവർത്തിക്കുന്നത്. ദിവസവും നിരവധി ആളുകളാണ് ഫിസിയോ തെറാപ്പി സെൻ്ററിൽ ചികിത്സ തേടുന്നത്. ഫിസിയോ തെറാപ്പി പഠിച്ച വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ചികിത്സ. പൂർണ്ണമായും സൗജന്യ ചികിത്സയാണ് ഇവിടെ നൽകുന്നത്. ചലഞ്ചിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ 9847772402 എന്ന നമ്പറിൽ ബന്ധപ്പെടണം