2021ലെ പത്താംതരം തുല്യത പരീക്ഷ ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ ഒന്നു വരെ തിയതികളിൽ നടത്തും. പത്തിൽ താഴെ പരീക്ഷാർഥികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന സെന്ററുകളായ ഗവ. എച്ച്.എസ് കുളത്തൂർ, ഗവ. സിറ്റി വി.എച്ച്.എസ്.എസ് എന്നീ സെന്ററുകളിലെ അപേക്ഷകരെ ശ്രീകാര്യം ഗവ. എച്ച്.എസ് സെന്ററിലേക്ക് മാറ്റി. ഈ സ്‌കൂളുകളിൽ അപേക്ഷിച്ചവർ ശ്രീകാര്യം ഗവ. എച്ച്.എസിൽ പരീക്ഷ എഴുതണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.