ചൊവ്വാഴ്ച (ആഗസ്ത് 10) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
ചന്തപ്പുര സബ്സെന്റര്‍ കടന്നപ്പള്ളി , മുറിയാത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, എഡിഎല്‍പി സ്‌കൂള്‍ പള്ളിക്കര, കരുവഞ്ചാല്‍ സെന്റ് തോമസ് പാരിഷ് ഹാള്‍, വെട്ടിപ്പുറം യുപി സ്‌കൂള്‍ മാങ്ങാട്ടിടം എന്നിവിടങ്ങളില്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് നാല് മണിവരെയും കാട്ടാമ്പള്ളി കൊല്ലാറത്തിക്കല്‍ പള്ളി ഹാള്‍ , അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം, എട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രം, അലക്‌സ് നഗര്‍ വായനശാല എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് വരെയും വടക്കുമ്പാട് എം സി ആന്റ് ഇ എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോട്ടൂര്‍ സബ് സെന്റര്‍ കൂട്ടുമുഖം, കീഴ്പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രം ,കടലായി യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.