കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിവരുന്ന കോവിഡ് പരിശോധന ജില്ലയിൽ 30 ലക്ഷം കടന്നു. ആകെ 30,06,886 പരിശോധനകളാണ് ഇതുവരെ നടത്തിയത്. ഇതിൽ 30,03,788 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 26,23,521 എണ്ണം നെഗറ്റീവ് ആണ്. 6,04,342 ആർ. ടി.പി. സി.ആർ, 11,00,808 ആന്റിജൻ, 30,058 ട്രൂനാറ്റ് ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രൈവറ്റ് ലാബുകളിൽ 12,68,315 പരിശോധനകൾ നടത്തി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി
രോഗവ്യാപന സാധ്യതകൾ പരമാവധി തടയുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയുമാണ്.
കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെയും ജാഗ്രതയുടെയും ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മെഗാ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
ജില്ലയിൽ തിങ്കളാഴ്ച മാത്രം (ആഗസ്റ്റ് 9) 9,326 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.