കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ പാറ്റൂർ ഉപകരണ നിർമാണ യൂണിറ്റിൽ ഉണ്ടായിരുന്ന പഴയ ഉപകരണങ്ങളും, നിലവിലുള്ള ഷെഡ് പൊളിച്ച് അതിന്റെ സ്‌ക്രാപ്പും ഉൾപ്പെടെ ആഗസ്റ്റ് 18ന് ഉച്ചയ്ക്ക് 12 മണിക്ക് കോർപ്പറേഷൻ ഹെഡ് ഓഫീസിൽ പരസ്യലേലത്തലൂടെ വിൽക്കും. ലേലത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവർ അന്നേദിവസം 11 മണിക്ക് നിരതദ്രവ്യം ആയി 183 രൂപ അടയ്ക്കണം.
ആദ്യത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും നിരക്കുകൾ വിളിച്ചവരുടേതൊഴികെ മറ്റുള്ളവരുടെ നിരതദ്രവ്യം ലേല നടപടികൾ പൂർത്തിയായാൽ ഉടൻ മടക്കി നൽകും. ലേലം ലഭിക്കുന്ന ആൾ ലേല തുകയുടെ 18 ശതമാനം ജി.എസ്.ടി അടയ്ക്കണം. ലേല തുകയുടെ അഞ്ച് ശതമാനം കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ പേരിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകണം. ലേല ദിവസം അവധി ആണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തും. ലേലം സ്ഥിരപ്പെടുത്തുന്നതിനും നിരസിക്കുന്നതിനും ഉള്ള അധികാരം മാനേജിംഗ് ഡയറക്ടർക്കാണ്. ലേലത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ പൂജപ്പുര ഹെഡ് ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768.