ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആഗസ്റ്റ് 11ന് ഉച്ച 12 ന് ഓണ്‍ലൈനായി നടക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക, സര്‍വ്വീസ് സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍അറിയിച്ചു. https://us02web.zoom.us/j/82845899643?pwd=Umh1Wmp6QzVFZ2R0bGljNmNHNVJMQT09 എന്ന ഗൂഗിള്‍ മീറ്റ് ലിങ്ക് വഴിയാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.
