ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവര് ഏതെങ്കിലും തിരിച്ചറിയല് രേഖയുടെ പകര്പ്പും രജിസ്‌ട്രേഷന് ഫീസ് 250 രൂപയും സഹിതം പാലക്കാട് സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് ഓഗസ്റ്റ് 18 ഉച്ചയ്ക്ക് മൂന്നിനകം നേരിട്ട് രജിസ്റ്റര് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര് അറിയിച്ചു. ഫോണ്– 0491 2505435.
സ്ഥാപനങ്ങളിലെ ഒഴിവുകള്, യോഗ്യതഎന്നിവ ക്രമത്തില്–
മെക്കാനിക്കല്, ഇലക്ട്രിക്കല്, സിവില്, സോഫ്റ്റ് വെയര് ഫാക്കല്റ്റികള് (ബി.ഇ/ ബി.ടെക്/ ഡിപ്ലോമ, രണ്ടു വര്ഷത്തെ പ്രവൃത്തി പരിചയം)
കസ്റ്റമര് സര്വീസ് എക്‌സിക്യുട്ടീവ് (ഡിഗ്രി/ മൂന്നു വര്ഷ ഡിപ്ലോമ)
അസിസ്റ്റന്റ് കസ്റ്റമര് സര്വീസ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു)
സ്റ്റുഡന്റ് അഡ്മിഷന് കൗണ്സിലര് (ഡിഗ്രി, ഒരു വര്ഷത്തെ പ്രവൃത്തി പരിചയം)
അഡ്മിഷന് കൗണ്സിലര് ട്രെയിനി (ഡിഗ്രി)
സ്റ്റോര് കീപ്പര്, മാര്ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, മാര്ക്കറ്റിംഗ് മാനേജര്, സെയില്സ് ഹെഡ്, സെയില്സ് മാന്, സെയില്സ് മാനേജര് (ഡിഗ്രി, പ്രവൃത്തിപരിചയം)
റിസപ്ഷനിസ്റ്റ് (എസ്.എസ്.എല്.സി)
അക്കൗണ്ട്‌സ് അസിസ്റ്റന്റ് (ബി.കോം, മൂന്നു വര്ഷത്തെ പ്രവൃത്തി പരിചയം)
സ്റ്റോര് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് (പ്ല സ് ടു)