കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ തിങ്കളാഴ്ച 249 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 54 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1498 പേര്‍ക്കെതിരെയും ജില്ലയില്‍ പോലീസ് കേസെടുത്ത് പിഴ ഈടാക്കി.