മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ വിഷയത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തും. സൂം മുഖേന നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9188522713 എന്ന നമ്പറില്‍ വാട്സാപ്പ് മെസേജ് അയക്കണമെന്ന് മലമ്പുഴ മൃഗസംരക്ഷണ പരിശീനല കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.