പാലക്കാട് ജില്ലാ ആശുപത്രിയിലെ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ഓഗസ്റ്റ് 18 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി പരിസരത്ത് ലേലം നടക്കും. ലേലദിവസം രാവിലെ 10.30 നകം ലേലം തുക മുദ്രവച്ച കവറില്‍ ക്വട്ടേഷനായി സമര്‍പ്പിക്കണം. ജി എസ് ടി രജിസ്ട്രേഷന്‍ ഉള്ളവരുടെ ക്വട്ടേഷന്‍ മാത്രമേ സ്വീകരിക്കൂ. നിരതദ്രവ്യം 500 രൂപ രാവിലെ 10.30 നകം ഓഫീസില്‍ അടക്കണം. ക്വട്ടേഷന്‍ ലഭിക്കുന്നയാള്‍ മൂന്ന് ദിവസത്തിനകം സ്വന്തം ഉത്തരവാദിത്വത്തില്‍ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകണം. ഫോണ്‍ : 0491 2533327, 2534524