ആലത്തൂര്‍ താലൂക്ക് ആശുപത്രി ലാബിലേക്ക് ആവശ്യമായ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത റീ ഏജന്റ്സ് 2022 മാര്‍ച്ച് 31 വരെ വിതരണം നടത്തുന്നതിന് ചരക്ക് സേവന നികുതി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകളില്‍ റീ ഏജന്റ്സുകളുടെ ചരക്ക് സേവന നികുതി ഉള്‍പ്പെടെയുള്ള വില രേഖപ്പെടുത്തണം.

ദര്‍ഘാസിനൊപ്പം 200 രൂപയില്‍ കുറയാത്ത മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയില്‍ പ്രാഥമിക കരാര്‍ സമര്‍പ്പിക്കണം. ഓഗസ്റ്റ് 25 ന് ഉച്ചക്ക് ഒന്ന് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവനം ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ :04922 224322