പട്ടികജാതി വികസന വകുപ്പ് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം 2021-22 പ്രകാരം പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പ്രവേശനം നേടിയതും ഏറ്റവുമൊടുവില്‍ എഴുതിയ പരീക്ഷയില്‍ കുറഞ്ഞത് സി പ്ലസ് ഗ്രേഡ് എങ്കിലും ലഭിച്ചവര്‍ക്കാണ് അവസരം. രക്ഷിതാക്കളുടെ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.

ഓഗസ്റ്റ് 15നകം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്/ഗ്രേഡ് തെളിയിക്കുന്നതിനുള്ള സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം, നിലവില്‍ പഠനം നടത്തുന്ന സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.