സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓണം ഫെയറിന് നാളെ (ഓഗസ്റ്റ് 11) തുടക്കമാകും. രാവിലെ 10.30 ന് സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. വിപണന കേന്ദ്രങ്ങളില്‍ നിന്നും അവശ്യ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. പൊതുജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എത്തേണ്ടത്. ഫെയറില്‍ 13 ഇനം സാധനങ്ങള്‍ക്ക് സബ്സിഡി ഉണ്ടായിരിക്കുമെന്ന് ഡിപ്പോ മാനേജര്‍ അറിയിച്ചു. ഓഗസ്റ്റ് 11 മുതല്‍ 20 വരെ രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് സ്റ്റേഡിയം സ്റ്റാന്റിലുള്ള പീപ്പള്‍സ് ബസാറില്‍ ജില്ലാ ഫെയര്‍ പ്രവര്‍ത്തിക്കുക. സപ്ലൈകോയുടെ താലൂക്ക്തല ഫെയറുകള്‍ക്ക് ഓഗസ്റ്റ് 16 ന് തുടക്കമാകും.