1480 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 10) 1841 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1305 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 513 പേർ, 17 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 6 പേർ എന്നിവർ ഉൾപ്പെടും.
1480 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9479 പരിശോധന നടത്തിയതിലാണ് 1841 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
19.42 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 153 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 131 പേർ

തൃത്താല സ്വദേശികൾ 64 പേർ

അലനല്ലൂർ സ്വദേശികൾ 54 പേർ

കൊപ്പം സ്വദേശികൾ 53 പേർ

വിളയൂർ സ്വദേശികൾ 49 പേർ

ഒറ്റപ്പാലം, ഷൊർണൂർ സ്വദേശികൾ 44 പേർ

അമ്പലപ്പാറ സ്വദേശികൾ 40 പേർ

കരിമ്പുഴ, പട്ടാമ്പി സ്വദേശികൾ 35 പേർ വീതം

തരൂർ സ്വദേശികൾ 34 പേർ

മണ്ണാർക്കാട് സ്വദേശികൾ 31 പേർ

തേങ്കുറിശ്ശി സ്വദേശികൾ 30 പേർ

ചളവറ, എരിമയൂർ, കോട്ടോപ്പാടം, തച്ചമ്പാറ സ്വദേശികൾ 28 പേർ വീതം

വെള്ളിനേഴി സ്വദേശികൾ 27 പേർ

ആലത്തൂർ, കുലുക്കല്ലൂർ, പിരായിരി സ്വദേശികൾ 26 പേർ വീതം

നെന്മാറ സ്വദേശികൾ 25 പേർ

അഗളി സ്വദേശികൾ 24 പേർ

ചെർപ്പുളശ്ശേരി, കണ്ണാടി, കൊടുവായൂർ സ്വദേശികൾ 23 പേർ വീതം

പറളി, തൃക്കടീരി സ്വദേശികൾ 22 പേർ വീതം

കടമ്പഴിപ്പുറം, നാഗലശ്ശേരി, വാണിയംകുളം സ്വദേശികൾ 21 പേർ വീതം

കാഞ്ഞിരപ്പുഴ സ്വദേശികൾ 19 പേർ

കണ്ണമ്പ്ര, ലക്കിടി-പേരൂർ സ്വദേശികൾ 18 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 17 പേർ

അനങ്ങനടി, കാരാകുറുശ്ശി സ്വദേശികൾ 16 പേർ വീതം

ആനക്കര, എലപ്പുള്ളി, കപ്പൂർ, പുതുപ്പരിയാരം, ഷോളയൂർ, തിരുമിറ്റക്കോട്
സ്വദേശികൾ 15 പേർ വീതം

അകത്തേത്തറ, കിഴക്കഞ്ചേരി, കുമരംപുത്തൂർ, മരുതറോഡ്, മുതുതല, വണ്ടാഴി സ്വദേശികൾ 14 പേർ വീതം

മാത്തൂർ, പുതുശ്ശേരി സ്വദേശികൾ 13 പേർ വീതം

കൊല്ലങ്കോട്, മുണ്ടൂർ, മുതലമട, തെങ്കര സ്വദേശികൾ 12 പേർ വീതം

കാവശ്ശേരി, കൊടുമ്പ്, പട്ടഞ്ചേരി, ശ്രീകൃഷ്ണപുരം സ്വദേശികൾ 11 പേർ വീതം

മലമ്പുഴ, നെല്ലായ, പെരുവമ്പ, വടവന്നൂർ സ്വദേശികൾ 10 പേർ വീതം

ചാലിശ്ശേരി, കേരളശ്ശേരി, കോട്ടായി, കുഴൽമന്ദം, മേലാർകോട്, പെരുമാട്ടി, തിരുവേഗപ്പുറ സ്വദേശികൾ 9 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട് സ്വദേശികൾ 8 പേർ വീതം

മണ്ണൂർ, പല്ലശ്ശന, പട്ടിത്തറ, വടക്കഞ്ചേരി സ്വദേശികൾ 7 പേർ വീതം

കരിമ്പ,നല്ലേപ്പിള്ളി സ്വദേശികൾ 6 പേർ വീതം

അയിലൂർ, കോങ്ങാട്, കുത്തനൂർ, പരുതൂർ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുനഗരം, വല്ലപ്പുഴ സ്വദേശികൾ 4 പേർ വീതം

കൊഴിഞ്ഞാമ്പാറ, പുതൂർ, തച്ചനാട്ടുകര സ്വദേശികൾ 3 പേർ വീതം

എലവഞ്ചേരി, എരുത്തേമ്പതി, മങ്കര സ്വദേശികൾ 2 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15344 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ് ജില്ലയിലും 2 പേർ വയനാട്, കോട്ടയം ജില്ല കളിലും 4 പേർ വീതം ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ തിരുവനന്തപുരം ജില്ലയിലും 8 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 26 പേർ എറണാകുളം ജില്ലയിലും
28 പേർ കോഴിക്കോട് ജില്ലയിലും 81 പേർ തൃശ്ശൂർ ജില്ലയിലും 131 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.