ഇടുക്കി: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്ത് 16 ന് ആരംഭിക്കും. സെപ്തംബര്‍ 1 ന് സമാപിക്കും. ഇടുക്കി ജില്ലയില്‍ 5 പരീക്ഷാ കേന്ദ്രങ്ങളിലായി 251 പേര്‍ പരീക്ഷ എഴുതും. പരീക്ഷ എഴുതുന്നവരില്‍ 123 പേര്‍ സ്ത്രീകളും, 128 പേര്‍ പുരുഷന്മാരുമാണ്. ഗവ.എച്ച്.എസ് മറയൂര്‍, ഗവ. വി.എച്ച്.എസ്.എസ് വാഴത്തോപ്പ്, ഗവ. ട്രൈബല്‍ എച്ച്.എസ്.എസ് കട്ടപ്പന, ഗവ. വി.എച്ച്.എസ്. എസ് തൊടുപുഴ, ഗവ. എച്ച്.എസ്.എസ് തൊടുപുഴ എന്നിവയാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍.

ടൈംടേബിള്‍

16.08.2021, തിങ്കള്‍ – ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ മലയാളം/തമിഴ്/കന്നട
17.08.2021, ചൊവ്വ – ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
18.08.2021, ബുധന്‍- ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ ഇംഗ്ലീഷ്
24.08.2021, ചൊവ്വ- ഉച്ചയ്ക്ക് 1.40 മുതല്‍ 4.00 വരെ ഹിന്ദി
25.08.2021, ബുധന്‍- ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഊര്‍ജ്ജതന്ത്രം
26.08.2021, വ്യാഴം- ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ജീവശാസ്ത്രം
27.08.2021, വെള്ളി- ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ രസതന്ത്രം
31.08.2021, ചൊവ്വ- ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം
01.09.2021, ബുധന്‍- ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്

അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ പഠിതാക്കള്‍ പരീക്ഷ എഴുതേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍കരീം അറിയിച്ചു.