ഇടുക്കി ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യദിനാഘോഷം ജില്ലയിലെ കുട്ടികളുടെ വീടുകളില്‍ ടേബിള്‍ടോക്ക് കൂട്ടായ്മയും മലയാളം, തമിഴ്, ഇംഗ്ലീഷ് പ്രഭാഷണ മത്സരങ്ങളുമായി ആചരിക്കുന്നു. കോവിഡ് നിയന്ത്രണം പാലിച്ച് വീടുകളില്‍ കുട്ടികളും കുടുംബാംഗങ്ങളും 15ന് രാത്രി 7ന് കൂടിച്ചേര്‍ന്ന് ഒരു കുട്ടി ലിംഗനീതിക്കായ്, സ്ത്രീധനസമ്പ്രദായത്തിനെതിരെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയും സ്വാതന്ത്രദീപം തെളിയിക്കുകയും ചെയ്യും.

പേര്, ക്ലാസ്, വീട്ടുവിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്ത് പ്രഭാഷണ വീഡിയോ ക്ലിപ്പ് ജില്ലാ സമിതിക്കയച്ചുതന്നാല്‍ എല്‍.പി, യു.പി. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ മികച്ചവയ്ക്ക് ജില്ല, സംസ്ഥാന സമിതികള്‍ സമ്മാനങ്ങള്‍ നല്‍കും. സോഷ്യല്‍മീഡിയവഴി സമ്മാനാര്‍ഹമാകുന്നവയ്ക്ക് പ്രചാരണം നല്‍കും.

15 മിനിറ്റിലധികരിക്കാത്ത പ്രഭാഷണങ്ങള്‍ ആഗസ്റ്റ് 16ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മുമ്പ് 9447963226 എന്ന വാട്‌സ്അപ് നമ്പരിലേക്ക് അയച്ചു തരണ്ടേതാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവ നിരാകരിക്കുന്നതാണെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.