കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ ഏഴാമത് ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 12 ന് രാവിലെ 11.30 ന് നടക്കും. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും. കുഫോസ് വിസി പ്രൊഫ. ഡോ. കെ. റിജി ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബിരുദം സ്വീകരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവന ചടങ്ങില്‍ ഗവര്‍ണ്ണര്‍ക്ക് കൈമാറും. മെഡലുകളും അവാര്‍ഡുകളും ഗവര്‍ണ്ണര്‍ കൈമാറും. രജിസ്ട്രാര്‍ ഡോ. ബി. മനോജ് കുമാര്‍, സിഎഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
