കേരള സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്നതും, ലഹരിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതുമായ 25 മിനിട്ട് ദൈർഘ്യമുള്ള 3ഡി ഹ്രസ്വചിത്രം തയ്യാറാക്കുന്നു.
3ഡി ഹ്രസ്വചിത്രം തയ്യാറാക്കുന്നതിന് താൽപ്പര്യമുള്ളതും ഈ രംഗത്ത് വൈദഗ്ദ്ധ്യവും പ്രവൃത്തിപരിചയവുമുള്ള സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നോ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നോ വിശദമായ താൽപര്യപത്രം ക്ഷണിച്ചു.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, വിമുക്തി മിഷൻ, എക്‌സൈസ് ആസ്ഥാന കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ താത്പര്യപത്രം ആഗസ്റ്റ് 16നകം ലഭ്യമാക്കണം. ഇ-മെയിൽ: jecapckerala@gmail.com.