വായനാ വാരാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ സാക്ഷരതാ മിഷനും ജില്ലയിലെ ഹൈസ്‌കൂൾ ഹയർസെക്കന്ററിതല സാക്ഷരതാ പഠിതാക്കൾക്കായി ക്വിസ് മത്സരവും വായനാ മത്സരവും സംഘടിപ്പിച്ചു. എ.പി.ജെ. ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.പി.അബ്ദുൾ ഖാദർ, ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എൻ.ബാബു, അസി.കോ-ഓർഡിനേറ്റർ സ്വയ നാസർ, പി.വി. ജാഫർ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ മുണ്ടേരി ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ എ.കെ. ബിജു ഒന്നാം സ്ഥാനവും അച്ചൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ പി. ഉമ്മർ, തലപ്പുഴ ഗവ.യു.പി. സ്‌കൂളിലെ കെ.പി. ഷാജി എന്നിവർ രണ്ടാംസ്ഥാനവും പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ പി. അബ്ബാസ്, മാനന്തവാടി ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ ടി.കെ.മമ്മൂട്ടി എന്നിവർ മൂന്നാം സ്ഥാനവും നേടി. വായനാ മത്സരത്തിൽ ജാനു മേപ്പാടി ഒന്നാം സ്ഥാനം നേടി.