ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് (അഞ്ചാം വാർഡ്) വാർഡിലെ വോട്ടെടുപ്പ് അവസാനിച്ചു. 79.72 ശതമാനം പോളിങ്ങാണ് രേഖപ്പടുത്തിയത്. 166 പുരുഷന്മാരും 176 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ഓഗസ്റ്റ് 12ന് രാവിലെ പത്തിനാണ് വോട്ടെണ്ണൽ.