ആലപ്പുഴ: സർക്കാർ നിർദ്ദേശാനുസരണം ജില്ലയിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ 15-ാം തീയതിക്കു മുമ്പ് പൂർത്തിയാക്കേണ്ടതുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. വരും ദിവസങ്ങളിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുക. വാക്‌സിനെടുക്കാനുള്ളവർ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചതിനു ശേഷം അതാതു പഞ്ചായത്തുകളിലെ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കേണ്ടതാണ്.
60 വയസ്സിനു മേൽ പ്രായമുള്ളവരിൽ കോവിഡ് രോഗബാധ ഉണ്ടാകുതിനും മരണ കാരണമാകുതിനും സാധ്യത വളരെ കൂടുതലായതിനാൽ അടിയന്തിരമായി ഈ അവസരം പ്രയോജനപ്പെടുത്തുക. കോവാക്‌സിനോ, കോവിഷീൽഡോ ഏതാണോ ലഭ്യമാകുന്നത് അത് സ്വീകരിക്കുക. കോവിഷീൽഡ് വാക്‌സിനെടുത്താൽ 84 ദിവസത്തിനുശേഷവും കൊവാക്‌സിൻ എടുത്താൽ 28 ദിവസത്തിനു ശേഷവും രണ്ടാം ഡോസ് സ്വീകരിക്കാവുതാണ്.
നിലവിൽ പെരുമ്പളം, എഴുപുന്ന, വെളിയനാട് എന്നീ പഞ്ചായത്തുകളാണ് 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കിയതിൽ മുൻപന്തിയിൽ നിൽക്കുന്നത്.