ഇന്ത്യ കൗണ്സില് ഫോര് ചൈല്ഡ് വെല്ഫയര് കമ്മിറ്റി നടപ്പാക്കുന്ന ധീരതാ അവാര്ഡിന് അപേക്ഷിക്കാം. ജീവന് അപകടത്തിലോ ശാരീരിക പരിക്കിന്റെ ഭീക്ഷണിയിലോ സാമൂഹ്യ ദുഷ്പ്രവര്ത്തിക്കെതിരായോ ധീരമായി സ്വമേധയാ നിസ്വാര്ത്ഥ സേവനം നടത്തിയ 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്ക്ക് അപേക്ഷിക്കാം. 2020 ജൂലൈ 1 നും 2021 സെപ്റ്റംബര് 30 നും ഇടയില് നടന്ന സംഭവങ്ങളാണ് അവാര്ഡിനായി പരിഗണിക്കുക. വിശദവിവരങ്ങളും അപേക്ഷ ഫോമും www.iccw.co.in/national_bravery.html ല് ലഭിക്കും. അപേക്ഷകള് ഒക്ടോബര് 15 വരെ സ്വീകരിക്കും. ഫോണ്: 0491-2531098, 8281899468.
