ജീവനകവചം ക്യാമ്പയിനിന്റെ ഭാഗമായി ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാത്ത അറുപതും അതിനു മുകളിലും പ്രായമുള്ളവരും 18ന് മുകളില് പ്രായമുള്ള കിടപ്പു രോഗികളും തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്ത്തകരെയോ ആശാവര്ക്കറേയോ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) അറിയിച്ചു. ഓഗസ്റ്റ് 15 നകം ഈ വിഭാഗക്കാര്ക്ക് ആദ്യ ഡോസ് വാക്സിന് നല്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന് നടപ്പാക്കുന്നത്.