കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ ഹിസ്റ്ററി കോഴ്സിൽ ഈ അധ്യയന വർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേയ്ക്ക് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റും, ഓരോ പകർപ്പും സഹിതം ഓഗസ്റ്റ് 16 രാവിലെ 11ന് കോളേജിലെ പ്രിൻസിപ്പൽ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.