വ്യാഴാഴ്ച18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ വിഭാഗത്തിലുള്ളവർക്കും വാക്സിൻ എടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
സർക്കാർ വാക്സിനേഷൻ സെൻററുകളിൽ സ്ലോട്ട് ബുക്കിംഗ്‌ ഇന്ന് 8 മണി മുതൽ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ഔട്ട് റീച്ച് സെൻ്ററുകളിൽ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും.
വാർഡ് തലത്തിലുള്ള സംവിധാനം മുഖേന വാക്സിൻ ലദ്യത അനുസരിച്ചായിരികം ഇവിടെ വിതരണം. കൂടുതൽ വാക്സിൻ ഇന്ന് ലഭ്യമായ സാഹചര്യത്തിൽ ആണിത്. നേരത്തെ 45 ന് മേൽ പ്രായമുള്ളവർക്ക് മാത്രം വാക്സിൻ നൽകാനാണ് തീരുമാനിച്ചിരുന്നത്.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും അവരുടെ അലോട്ട്മെൻ്റിന് അനുസരിച്ചുള്ള വാക്സിൻ ശേഖരിച്ച് നാളെ തന്നെ അർഹരായവർക്ക് കൊടുത്തു തീർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,