സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണ മത്സരം സംഘടിപ്പിക്കുന്നു. ലിംഗനീതിക്കായി, സ്ത്രീധന സമ്പ്രദായത്തിനെതിരെ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തേണ്ടത്. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രഭാഷണ വീഡിയോ പാലക്കാട് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.വിജയകുമാര്‍, 9446241139 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് വിലാസവും വിശദവിവരങ്ങളും രേഖപ്പെടുത്തി അയക്കണം. വീഡിയോയുടെ ദൈര്‍ഘ്യം 15 മിനിറ്റില്‍ കവിയരുത്. മികച്ച പ്രഭാഷണങ്ങള്‍ക്ക് എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ആഗസ്റ്റ് 17 വൈകുന്നേരം 5 വരെ വീഡിയോകള്‍ സ്വീകരിക്കും.
