തോളൂര്‍ പഞ്ചായത്തിലെ കിടപ്പ് രോഗികള്‍ക്ക് വാക്‌സിന്‍ മുടങ്ങില്ല. തോളൂര്‍ പഞ്ചായത്തിലെ 75 ഓളം വരുന്ന കിടപ്പ് രോഗികള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ നല്‍കും. പാലിയേറ്റിവ് കെയറിന്റെ സഹായത്തോടെയാണ് തോളൂര്‍ പഞ്ചായത്തിലെ കിടപ്പ് രോഗികളെ കണ്ടെത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായത്തോടെയാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിന് പുറമെ കിടപ്പ് രോഗികള്‍ക്കായി ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

തോളൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലെ ഒലക്കേങ്കില്‍ വറീത് ത്രേസ്യയ്ക്ക് വാക്‌സിന്‍ നല്‍കിയാണ് പാലിയേറ്റീവ് വാക്‌സിനേഷന് തുടക്കമായത്. ഡോ. ബേസില്‍ ജോസഫ് വാക്‌സിനേഷന് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കെ ജി പോള്‍സണ്‍, വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷീന വില്‍സണ്‍, ഷീന തോമാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.