ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സി. പി. ഐ. എം സ്വാതന്ത്ര സ്ഥാനാർഥി ആന്റണി (മോനിച്ചൻ ) നറുക്കെടുപ്പിലൂടെ വിജയിച്ചു.

ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സണ്ണി മാമനും ആന്റണിയും 168 വീതം വോട്ടുകൾ നേടിയതിനെ തുടർന്നാണ് നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുത്തത്. ബിജെപി സ്ഥാനാർഥിയായ എൻ. ജി ശജീന്ദ്രൻ 6 വോട്ടാണ് തെരഞ്ഞെടുപ്പിൽ നേടിയത്. ആകെ 342 വോട്ടുകളാണ് പോൾ ചെയ്തത്.