കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ‘ടേബിള്‍ടോക്ക്’ പ്രഭാഷണ മത്സരം സംഘടിപ്പിക്കുന്നു. ‘ലിംഗ നീതിക്കായ്, സ്ത്രീധന സമ്പ്രദായത്തിനെതിരെ’ എന്നതാണ് വിഷയം. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. നാല് മുതല്‍ ഏഴ് വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും, എട്ട് മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിഭാഗത്തിലും മത്സരിക്കാം. ടേബിള്‍ ടോക്കിന്റെ വീഡിയോ ദൈര്‍ഘ്യം 10 മിനിട്ടില്‍ കവിയരുത്. റെക്കാര്‍ഡ് ചെയ്ത വീഡിയോകള്‍ ഓഗസ്റ്റ് 17 ന് വൈകിട്ട് അഞ്ചിനകം സീനിയര്‍ വിഭാഗക്കാര്‍ 9745372878 നമ്പരിലും ജൂനിയര്‍ വിഭാഗക്കാര്‍ 9605593458 എന്ന നമ്പരിലുമുള്ള വാട്ട്‌സാപ്പിലൂടെ അയക്കണം. വീഡിയാടൊപ്പം മത്സരിക്കുന്ന വിഭാഗവും, പേരും വിലാസവും സ്‌കൂളിന്റെ പേരും രേഖപ്പെടുത്തണം.
