കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഒഴിവുള്ള ലാബ് അസിസ്റ്റൻ്റ് തസ്തിയിലേക്ക് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക നിയമനം നടത്തും. എസ്.എസ്. എൽ സി യോഗ്യതയും സർക്കാർ അംഗീകൃത ഫിസിക്കൽ/ കെമിക്കൽ ലാബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായം 18 -41 (നിയമാനുസൃത ഇളവ് ബാധകം). യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 25 നകം അതത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.