രാജ്യാന്തര ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പത് മുതൽ 15 വരെ സംഘടിപ്പിക്കുന്ന ‘ഗോത്രാരോഗ്യവാര’ത്തിന്റെ ഭാഗമായി അട്ടപ്പാടി ചാളയൂർ ഊരിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ പദ്ധതികളെകുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്ക്കരണ ക്ലാസ്സ്, കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്ന വിഷയത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം എന്നിവ നടത്തി.
ഓൺലൈനായി നടന്ന പരിപാടി ഐ.ടി.ഡി.പി. പ്രൊജക്റ്റ് ഓഫീസർ വി. കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഗളി ടി. ഇ. ഒ. സുദീപ് കുമാർ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ അയ്യപ്പൻ, എം.ആർ. എസ്. സീനിയർ സൂപ്രണ്ട് മധുസൂദനൻ, എം. ആർ. എസ്. മാനേജർ അജീഷ് എന്നിവർ പങ്കെടുത്തു.