കൊച്ചി- ബാംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായി ഏറ്റെടുക്കുന്ന 558 ഏക്കര് ഭൂമിയുടെ അതിര്ത്തി നിര്ണയത്തിനായി 150 കോണ്ക്രീറ്റ് സര്വേ കല്ലുകള് ഭൂമി ഏറ്റെടുക്കുന്ന സ്ഥലത്ത് എത്തിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. 150 കോണ്ക്രീറ്റ് സര്വേ കല്ലുകള് 90 സെ.മീ നീളം, 10 സെ.മീ വീതി, 10 സെ.മി ഘനം എന്നീ അളവിലായിരിക്കണം. ക്വട്ടേഷന് സ്ഥിരപ്പെടുത്തുന്ന തീയതി മുതല് ഏഴ് ദിവസത്തിനകം പുതുശ്ശേരി സെന്ട്രല്, പുതുശ്ശേരി ഈസ്റ്റ് വില്ലേജില് ഉള്പ്പെട്ട സ്ഥലത്ത് നിര്ദേശാനുസരണം എത്തിക്കേണ്ടതാണ്. താത്പര്യമുള്ളവര് സെപ്തംബര് രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം ക്വട്ടേഷനുകള് കഞ്ചിക്കോട് സ്പെഷ്യല് തഹസില്ദാര് (കെ.ബി.ഐ.സി) കാര്യാലയത്തില് എത്തിക്കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള് തുറക്കും.