വായനയിലൂടെയാണ് മനുഷ്യന്‍ പൂര്‍ണനാകുന്നതെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ ടി.കെ.ജി നായര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റേയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും ലൈബ്രറി കൗണ്‍സിലിന്റേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ആഭിമുഖ്യത്തില്‍ നടന്ന വായനാദിന വാരാഘോഷത്തിന്റെ ജില്ലാതല സമാപനസമ്മേളനം കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വായന ചെറുപ്പത്തില്‍ തന്നെ ആരംഭിക്കണം വിഭാഗീയ ചിന്തകളില്‍ നിന്നും മുക്തമാകാന്‍ വായന അനിവാര്യമാണ്. വായനാശീലം പോഷിപ്പിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കുമായി വായന മത്സരങ്ങള്‍ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയില്‍ വായനാശീലം കുറഞ്ഞ് വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ വായന ദിനചര്യയുടെ ഭാഗമാക്കണം. പുസ്തകങ്ങള്‍ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന പഴയ തലമുറ വായനയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു. എന്നാല്‍, ഇന്ന് ഇന്റര്‍നെറ്റും നവമാധ്യമങ്ങളും വായനയ്ക്കുള്ള അനന്തസാധ്യതകള്‍ നല്‍കുന്നുണ്ടെങ്കിലും അത് ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
കോന്നി ഗവണ്‍മെന്റ് എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ തനിമ എന്ന കയ്യെഴുത്ത് മാസിക സാമൂഹ്യ പ്രവര്‍ത്തക ഡോ എം എസ് സുനില്‍ പ്രൊഫ ടി കെ ജി നായര്‍ക്കു നല്‍കി പ്രകാശനം ചെയ്തു.
 കോന്നി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി ഏബ്രഹാം, വാര്‍ഡ്‌മെമ്പര്‍ ടി.സൗദാമിനി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍.തുളസീധരന്‍ പിള്ള, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.വി ജയകുമാര്‍, വൈസ്പ്രസിഡന്റ് ആര്‍. പ്രദോഷ്‌കുമാര്‍, സെക്രട്ടറി വി.കെ ഗോപാലകൃഷ്ണപിള്ള, കോന്നി ഗവണ്‍മെന്റ് എച്ച്. എസ്.എസ് പ്രിന്‍സിപ്പല്‍ എസ്.എസ് ഫിറോസ്ഖാന്‍, ഹെഡ്മിസ്ട്രസ് ആര്‍.ശ്രീലത, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി പി.രാജി, എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി കെ.സന്തോഷ്‌കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍.എസ് മുരളിമോഹന്‍, വൈസ് പ്രസിഡന്റ് എന്‍ .അനില്‍കുമാര്‍, ജില്ലാ ഇ-ഗവേണന്‍സ് മാനേജര്‍ കെ.ധനേഷ്,  രാജന്‍ പടിയറ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി. ആര്‍ സാബു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  കെ.പി. ശ്രീഷ്,  ഐടി മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ വി ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനവാരാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസ് മത്സരങ്ങളില്‍ വിജയികളായ പത്തനംതിട്ട അമൃത വിദ്യാലയത്തിലെ അതുല്‍ കൃഷ്ണ, ദേവജിത്ത് പി.ആര്‍, മാര്‍ത്തോമ എച്ച് എസ് എസിലെ വിഷ്ണു നന്ദന്‍ എസ്, അമല്‍മോഹന്‍ എന്നീ വിദ്യാര്‍ഥികള്‍ക്കും, വായനദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നടത്തിയ റവന്യൂജില്ലാതലമത്സര വിജയികളായ എസ്. അപര്‍ണ, ഹന്നമേരി രെഞ്ജി, അതുല്യ എസ്.കുമാര്‍, ശ്രേയ സുനില്‍, പൂര്‍ണിമ കെ.എസ്, സവ്യ രാജീവ്, എസ്.കൃഷ്‌ണേന്ദു, ശിശിര സുരേഷ്, ഹിമ .പി.ദാസ്, നന്ദന ശാന്തന്‍, സ്‌നേഹ എസ്.നായര്‍, ശരണ്‍ കുമാര്‍, ആര്‍ദ്ര വേണുഗോപാല്‍, റോഷ്ണി കോശി എന്നീ വിദ്യാര്‍ഥികള്‍ക്കും കോന്നി ഗവ.എച്ച്എസ്എസില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സാഹിത്യക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സമ്മാനാര്‍ഹരായ വിഷ്ണു പ്രസാദ്, ഡൈന വിക്രം,  യുപി വിഭാഗത്തില്‍ സമ്മാനാര്‍ഹരായ എ.ആര്‍ഷ, വര്‍ഷ സുരേഷ്, എല്‍.പി വിഭാഗത്തില്‍ സമ്മാനാര്‍ഹരായ അഹല്യ റജി, അലീന റോയ് എന്നിവര്‍ക്കും  പ്രൊഫ. ടികെജി നായര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
.  കുരീപുഴ ശ്രീകുമാറിന്റെ അമ്മ മലയാളം എന്ന കവിത പത്താം ക്ലാസ് വിദ്യാര്‍ഥി ഡൈന വിക്രം ആലപിച്ചു. പ്രശസ്ത സാഹിത്യകാരി കമലദാസിന്റെ നിര്‍മാതളം പൂത്ത കാലം എന്ന പുസ്തകത്തിന്റെ വായാനാനുഭവം പത്താംക്ലാസ് വിദ്യാര്‍ഥിനി സായിശ്രീ പങ്കുവെച്ചു. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച വയലാര്‍ രാമവര്‍മ്മ, വായനയുടെ വളര്‍ത്തച്ഛന്‍ എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും നടന്നു. ഇതോടനുബന്ധിച്ച് കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചു.