തിരുവനന്തപുരം : ഓണം കൈത്തറി വിപണന മേളയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിച്ചു. കെത്തറിയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് വ്യത്യസ്ത രീതികള്‍ പരീക്ഷിച്ച് കൈത്തറിമേഖലയെ ജനപ്രിയവും വിപുലവുമാക്കേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ്യവസായ വാണിജ്യ കൈത്തറി ആന്റ് ടെക്സ്‌റ്റൈല്‍സ് ഡയറക്ടറേറ്റും ജില്ലാ വ്യവസായ ഡയറക്ടറേറ്റും സംയുക്തമായാണ് ഓണം കൈത്തറി വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്.
നല്ല ഡിസൈനര്‍മാരെ ഉപയോഗപ്പെടുത്തി കാലാനുസൃതമായ മാറ്റങ്ങള്‍ കൈത്തറിയില്‍ ഉണ്ടാകുമ്പോള്‍ മൂല്യമുള്ള ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കപ്പെടും. നല്ല പാക്കിംഗോടെ അത് ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാനാകണം. കോവിഡ് സാഹചര്യത്തിലും കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് ആവശ്യകത ഏറി വരികയാണ്. കൈത്തറി ഉല്‍പന്നങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാവുന്ന രീതിയിലുള്ള വീഡിയോ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് എന്നിവയെല്ലാം സജീവമായിക്കൊണ്ടിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രാജീവ് ജി, ജില്ലാ കൈത്തറി വികസന സമിതി അംഗം എം എം ബഷീര്‍, ഹാന്‍വീവ് മാനേജിംഗ് ജയറക്ടര്‍ സുധീര്‍ കെ , ഹാന്റെക്സ് മാനേജിംഗ് ഡയറക്ടര്‍ കെ എസ് അനില്‍ കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം കൈത്തറി മാനേജര്‍ എ എസ് ഷിറാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിപണന മേള 20 ന് സമാപിക്കും.
